ഉപജില്ല കവിതാലാപന മത്സര പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു

0

മുളിയാർ(www.big14news.com):വായനാ വാരാചരണത്തോടനുബന്ധിച്ച് ബോവിക്കാനം എ.യു.പി.സ്ക്കൂളിൽ വിദ്യാർത്ഥികൾക്കായി ഒ.എൻ.വി കവിതകളുടെ ആലാപന മത്സരം നടത്തി .ഉപജില്ലാ തലത്തിൽ നടത്തിയ മത്സരം പി.ടി.എ.പ്രസിഡണ്ട് മണികണ്ഠൻ ഓമ്പയിലിന്റെ അധ്യക്ഷതയിൽ എ.ഇ.ഒ രവീന്ദ്രനാഥ് ഉൽഘാടനം ചെയ്തു.

പ്രധാന അധ്യാപകൻ രാമകൃഷ്ണഹൊള്ളസ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ.ബി.മുഹമ്മദ് കുഞ്ഞി, സി.സുകുമാരൻ, വേണുകുമാർ, ഉണ്ണികൃഷ്ണൻ അണിഞ്ഞ, കെ.വി.രാഘവൻ മാസ്റ്റർ ആശംസാപ്രസംഗം നടത്തി. വിജയികൾക്ക് മാനേജർ
മുഹമ്മദ് അഷ്റഫ് സമ്മാന വിതരണം നടത്തി