കാസർഗോഡ്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവു ശിക്ഷ വിധിച്ചു. കാസർഗോഡ് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷമുള്ള സംസ്ഥാനത്തെ ആദ്യ ശിക്ഷ വിധിയാണിത്. 25,000 രൂപാ പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. ഒരുമാസം നീണ്ട വിചാരണക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്. പോക്സോ നിയമ ഭേദഗതിക്ക് ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് വി എസ് രവീന്ദ്രനെ ജില്ലാ കോടതി ശിക്ഷിച്ചത്. കുട്ടികള്‍ക്ക് നേരെയുളള പീഡനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പോക്സോ നിയമം ഭേദഗതി ചെയ്ത് കൂടുതല്‍ കര്‍ക്കശമാക്കിയത്.
2018 ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ മറ്റ് രണ്ട് തവണകൂടി പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒരുമാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് കേസില്‍ വിധി പറഞ്ഞത്. 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.