ഹാജി ബി മൊയ്ദു മുസ്ലിയാരുടെ ഓര്‍മ്മ പുസ്തകം നാട്ടുവെളിച്ചത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

0

ഗൾഫ് : അര നൂറ്റാണ്ടിലധികം ബേക്കൽ വലിയ ജുമാഅത്ത് പള്ളിയിൽ ഖത്തീബായി സേവനം ചെയ്തു, ഇക്കഴിഞ്ഞ ജൂലൈയിൽ നിര്യാതനായ ഹാജി ബി മൊയ്ദു മുസ്ല്യാരുടെ ഓർമ്മ പുസ്തകം പ്രസിദ്ധീകരിക്കുന്നു. യു.എ.ഇ ബേക്കൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ‘നാട്ടുവെളിച്ചം’ എന്ന പേരിൽ പുറത്തിറക്കുന്ന സ്മരണികയിൽ മൊയ്ദു മൗലവിയുടെ സമകാലികരും, ശിഷ്യന്മാരും, സഹ പ്രവർത്തകരും അനുഭവങ്ങൾ പങ്കുവെക്കും.

‘നാട്ടുവെളിച്ചം’ സ്മരണികയുടെ ബ്രോഷർ പ്രകാശനം ദുബൈയിൽ നടന്ന ചടങ്ങിൽ പെയ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ ഇബ്‌റാഹീം ഹാജി, തബാസ്‌ക്കോ ഗ്രൂപ് എം.ഡി ബഷീർ മാളികയിൽ, പി.കെ ഗ്രൂപ്പ് പരയങ്ങാനം ചെയർമാൻ പി.കെ ഹംസ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

മഹാന്മാരുടെ സ്മരണ നില നിർത്തുക എന്നത് പ്രതിഫലാർഹമായ സുകൃതമാണെന്നും, ജനിച്ച നാട്ടിൽ തന്നെ ഒരു പുരുഷായുസ്സ് മുഴുവൻ ആത്മീയ നായകത്വം നൽകിയ ഹാജി ബി മൊയ്ദു മുസ്ല്യാർ അപൂർവ്വ വ്യക്തിയാണെന്ന് ജീവിതം കൊണ്ട് തെളിയിച്ചവരാണെന്നും ഡോ. പി.എ ഇബ്‌റാഹീം ഹാജി പറഞ്ഞു. എഡിറ്റർ ബി മുഹമ്മദ് കുഞ്ഞി ‘നാട്ടുവെളിച്ചം’ സ്മരണികയെ പരിചയപ്പെടുത്തി സംസാരിച്ചു. ചടങ്ങിൽ യു.എ.ഇ ബേക്കൽ മുസ്ലിം ജമാഅത് പ്രസിഡൻറ് അസീസ് എ.ആർ അധ്യക്ഷത വഹിച്ചു. ജന. സെക്ര. ഗഫൂർ ബേക്കൽ സ്വാഗതവും സെക്രട്ടറി റഷീദ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.

2019 ഫെബ്രുവരിയിൽ നടക്കുന്ന ബേക്കൽ മഖാം ഉറൂസ് പരിപാടിയിൽ ‘നാട്ടുവെളിച്ചം’ പുറത്തിറക്കും. ഗൾഫ് തല പ്രകാശനം ഷാർജയിലും ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.