പൂച്ചക്കാട് തെക്കുപുറം അൽ സീബ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പ്രീമിയർ ലീഗ് 7; ഖത്തർ എഫ്സി ചാമ്പ്യന്മാർ

0

പൂച്ചക്കാട് തെക്കുപുറം അൽ -സീബ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച തെക്കുപുറം പ്രീമിയർ ലീഗിൽ ഖത്തർ എഫ്സി ചാമ്പ്യന്മാരായി. ഏഴു ടീമുകൾ മാറ്റുരച്ച ലീഗിൽ ഫൈനലിൽ കരുത്തരായ ഖത്തർ എഫ്സി വുൾട്രസ്എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴ്പെടുത്തിയാണ് ഖത്തർ എഫ്സി ചാമ്പ്യന്മാരായത്. ഫൈനലിൽ അനസ് കുഞ്ഞിപ്പള്ളി, രയ്യാദ്, സാദിഖ്,ആഷിഖ് എന്നിവർ ഖത്തർ എഫ്സിക്കായി വലകുലുക്കി. ലീഗിലെ താരമായി രയ്യാദിനെ തിരഞ്ഞെടുത്തു. മികച്ച ഡിഫൻഡർ ആയി ആഷിഖ് നെയും മികച്ച ഗോൾ കീപ്പർ ആയി അബ്ദുള്ള യെയും തിരഞ്ഞെടുത്തു.