ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ് ;ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയ്ക്കെതിരേ ഇറങ്ങും

0

ഐ.എസ്.എൽ. ആറാം പൂരത്തിന് ഇന്ന് രാത്രി 7.30 ന് കിക്കോഫ്. ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി കൊൽക്കത്തയാണ്. കലൂർ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിലാണ് മത്സരം. മഞ്ഞപ്പട പുതിയ ബ്ലാസ്റ്റേഴ്‌സാകാൻ കൊതിക്കുമ്പോൾ രണ്ടുവട്ടം കിരീടം ചൂടിയ ആ പഴയ കൊൽക്കത്തയാകാനാണ് എ.ടി.കെ.യുടെ വരവ്. ജിംഗാന്റെ അസാന്നിധ്യത്തിൽ ഡച്ച് താരം ജിയാനി സൂവർലൂണാകും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധക്കോട്ടയുടെ കാവൽക്കാരൻ. ലെഫ്റ്റ് ബാക്കായി ലാൽറുവാത്താരയും റൈറ്റ് ബാക്കായി മുഹമ്മദ് റാകിപും കളിക്കുമ്പോൾ മധ്യത്തിൽ സൂവർലൂണിനൊപ്പം ബ്രസീൽ താരം ജൈറോ റോഡ്രിഗ്‌സിനെയുമാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് എൽക്കോ ഷട്ടോരി കണ്ടുവെച്ചിരിക്കുന്നത്. ജൈറോക്ക് പരിക്കുള്ളതിനാൽ, പരിചയസമ്പന്നനായ രാജു ഗെയ്ക്‌വാദിനോ മലയാളി താരം അബ്ദുൽ ഹക്കുവിനോ നറുക്കുവീഴും. മറുവശത്ത് അനസ് എടത്തൊടികയുടെ അസാന്നിധ്യത്തിൽ ജോൺ ജോൺസണാകും കൊൽക്കത്തയുടെ പ്രതിരോധം കാക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here