പാകിസ്ഥാനില്‍ എക്‌സ്‌പ്രസ് ട്രെയിനിന് തീ പിടിച്ചു,​ 65 മരണം: മൂന്ന് കോച്ചുകള്‍ കത്തി നശിച്ചു

0

പാകിസ്ഥാനിലെ റഹിം യാര്‍ ഖാന്‍ പ്രവിശ്യക്ക്​ സമീപം ട്രെയിനിന്​ തീപിടിച്ച്‌​ 65 പേര്‍ മരിച്ചു. കറാച്ചിയില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക്​ പോവുകയായിരുന്ന തെസ്​ഗാം ട്രെയിനിലാണ്​ അപകടമുണ്ടായത്​. ട്രെയിനിനുള്ളില്‍ പാചകത്തിന് ഉപയോഗിച്ച ഗ്യാസ് സ്​റ്റൗ പൊട്ടിത്തെറിച്ചാണ്​ തീപിടുത്തമുണ്ടായതെന്നാണ് വിവരം. അപകടത്തില്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ലിയാഖ്വത്പൂര്‍ നഗരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്.

ട്രെയിനിന് തീപിടിച്ചതോടെ പുറത്തേക്ക്​ എടുത്തു ചാടിയവരാണ് മരിച്ചവരില്‍ ഏറെയും. അപകടത്തില്‍ ഒട്ടേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്​. മരിച്ചവരെയും ഗുരുതരമായി പരിക്കേറ്റവരെയും ലിയാഖ്വത്​പൂരിലെ ജില്ലാ​ ഹെഡ്​ക്വാ​ട്ടേഴ്​സ്​ ആശുപത്രിയിലേക്ക്​ മാറ്റി. പരിക്കേറ്റ കുറച്ചുപേരെ ബഹവാല്‍പൂരിലെ ബഹവല്‍ വിക്​ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പാക് റെയില്‍വേ മന്ത്രി ശെയ്ഖ് റാഷിദ് അഹമ്മദ്​ അറിയിച്ചു. സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here