ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായി റാണി രാംപാലിനെ തിരഞ്ഞെടുത്തു

0

ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായി റാണി രാംപാലിനെ തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡില്‍ പര്യടനം നടത്താനൊരുങ്ങുന്നതിനിടയിലാണ് ഇന്ത്യ പുതിയ ക്യാപ്റ്റനായി റാണി രാംപാലിനെ തെരഞ്ഞെടുത്തത്. ഓക്ക്‌ലന്‍ഡില്‍ ജനുവരി 25നാണ് ആദ്യ മത്സരം നടക്കുക.

20 അംഗവനിതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരത്തില്‍ സവിതയെ ഡെപ്യൂട്ടി ക്യാപ്റ്റനായ് തീരുമാനിച്ചിട്ടുണ്ടെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here