തലവേദന ഒഴിയാതെ കുമാരസ്വാമി; സർക്കാരിനെതിരെ പുതിയ ആരോപണവുമായി കർഷകർ

0

കർണാടക സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് കർഷകർ. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന വമ്പന്‍ പ്രഖ്യാപനവുമായിട്ടായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. കുമാരസ്വാമി സര്‍ക്കാരിന്‍റെ കന്നി ബജറ്റില്‍ തന്നെ 34,000 കോടി രൂപയുടെ കാര്‍ഷിക വായ്പാ കുടിശ്ശിക എഴുതി തള്ളുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പും കൂടുതല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ തങ്ങളെല്ലാം വഞ്ചിക്കപ്പെട്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാനത്തെ കര്‍ഷകര്‍. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയ ലക്ഷക്കണക്കിന് തുക ഇപ്പോള്‍ അക്കൗണ്ടില്‍ ഇല്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ കാലുമാറി എന്ന ഗുരുതര ആരോപണമാണ് കര്‍ണാടകത്തിലെ കര്‍ഷകര്‍ എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് കര്‍ഷകരുടെ ആരോപണം. കര്‍ഷകരുടെ ലക്ഷക്കണക്കിന് വരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും തിരഞ്ഞെടുപ്പിന് പിന്നാലെ കാലുമാറിയെന്നാണ് കര്‍ഷകര്‍ ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കര്‍ഷകരുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്‍ഷകരുടെ അക്കൗണ്ടില്‍ നിന്നാണ് പണം അപ്രത്യക്ഷമായതെന്ന് കുമാരസ്വാമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here