കാഞ്ഞങ്ങാട് (www.big14news.com): ആലപ്പുഴയില്‍ നടന്ന സ്കൂള്‍തല സംസ്ഥാന ജൂഡോ മത്സരത്തില്‍ സ്വര്‍ണ്ണം നേടി കാഞ്ഞങ്ങാട്ടുകാരി ജില്ലയ്ക്ക് അഭിമാനമായി. ജൂനിയര്‍ 23 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ആദ്യത്യയാണ് ജില്ലയ്ക്ക് അഭിമാനമായത്. 23 കിലോ വിഭാഗ ജൂഡോയില്‍ ജില്ലയില്‍ നിന്നും ഇതാദ്യമായാണ് ഒരുപെണ്‍കുട്ടി ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നത്.
അടുത്തമാസം ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ജൂഡോ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ പെണ്‍കുട്ടി മത്സരിക്കും. ദുര്‍ഗാ ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അതിയാമ്പൂര് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനായ മധുസൂദനന്റെയും ദീപയുടെയും മകളാണ്.