അശ്രദ്ധയോടെയുള്ള വാഹനം ഓടിച്ചതു മൂലം ഉണ്ടായത് വന്‍ അപകടം; അപകടത്തിന് കാരണമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്‌ ദുബൈ പോലീസ്

0

അബുദാബി: അശ്രദ്ധയോടെ വാഹനം ഓടിച്ച്‌ അപകടം ഉണ്ടാക്കിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അബാദാബിയില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ വിഡിയോ റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോലീസ് പുറത്തു വിട്ടു. റോഡിലൂടെ അശ്രദ്ധമായി മുന്നോട്ട് നീങ്ങുന്ന വാഹനം ലേന്‍ മാറുന്നതും റോഡിന്റെ വശത്തുള്ള ഡിവൈഡറിലേക്ക് ഇടിച്ച്‌ കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

സ്വന്തം ലൈനില്‍ നിന്നും വാഹനം തെന്നിമാറി റോഡിലെ സൈന്‍ ബോര്‍ഡില്‍ ഇടിക്കുകയും അവിടെ നിന്നും നിയന്ത്രണം വിട്ട് റോഡിന്റെ മറുവശത്തേക്ക് പോവുകയുമായിരുന്നു. വളരെ പതുക്കെയാണ് വാഹനം ഓടിച്ചിരുന്ന വ്യക്തി ലൈന്‍ മാറിയത്. മഞ്ഞനിറത്തിലുള്ള വരകളുള്ള ഭാഗത്തുകൂടെ പോയി വാഹനം റോഡിനു നടുവിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചു. തുടര്‍ന്ന് എസ്യുവി ഡ്രൈവര്‍ വാഹനം വേഗത്തില്‍ റോഡിനു കുറുകേ ഓടിക്കുകയും നിയന്ത്രണം വിട്ട് ഫാസ്റ്റ് ലൈന്‍ വഴി റോഡിന്റെ മറുവശത്ത് ഇടിച്ചു നില്‍ക്കുകയുമായിരുന്നു. ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ചതെന്ന് അബുദാബി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here