കർണാടക എക്സിബിഷൻ അതോറിറ്റി ചെയർമാനായി അബ്ദുൽ അസീസ് സ്ഥാനമേറ്റു

0

കർണാടക എക്സിബിഷൻ അതോറിറ്റി ചെയർമാനായി അബ്ദുൽ അസീസ് അബ്ദുല്ലയെ സ്ഥാനമേറ്റു. കർണാടക എക്സിബിഷൻ ടൂറിസം ചെയർമാനും ജെഡിഎസ് നേതാവുമായ അബ്ദുൽ അസീസ് അബ്ദുല്ല മലയാളികൾക്കും സുപരിചിതനാണ്. കർണാടകയിലാണ് അബ്ദുൽ അസീസിന്റെ ബിസിനസ് ജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും ആരംഭം. കർണാടകയിലെ ദസറ ഉത്സവം പ്രമാണിച്ച് മൈസൂർ കൊട്ടാരത്തിന് സമീപമുള്ള മൈതാനത്ത് വാട്ടർ തീം പാർക്ക് പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചത് പകുതി മലയാളി കൂടിയായ ഇദ്ദേഹമാണ്. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളർച്ചയും അതോടൊപ്പം സംസ്ഥനത്തിന്റെ റവന്യൂ വർദ്ധിപ്പിക്കാനും സാധിക്കുന്ന പദ്ധതിയാണിത്.