യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ കുമ്പള അക്കാദമി താരങ്ങളെ എം എസ് എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു

0

(www.big14news.com)കുമ്പള അക്കാദമി ഫുട്ബോൾ ക്യാമ്പിലെ താരങ്ങൾ ആയ കബീർ ആരിക്കാടി, ദിൽഷാദ് മൊഗ്രാൽ,ശിഹാബ് മൊഗ്രാൽ,നൗഫൻ,റിനീഷ് എന്നിവരെ എം എസ് എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.. അധ്യക്ഷൻ എം എസ് എഫ് ജില്ല ട്രെഷരാർ ഇർഷാദ് മൊഗ്രാലിന്റെ സാന്നിധ്യത്തിൽ എം എസ് എഫ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ്‌ണ്ട് റുവൈസ് ആരിക്കാടി സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് മണ്ഡലം ട്രെഷരാർ അഷ്‌റഫ്‌ കാർലെ പരിപാടി ഉൽഘടനം ചെയ്തു. സന്തോഷ് ട്രോഫി പരിശീലകൻ പി സി ആസിഫ് മുഖ്യാഥിതി ആയി.അഷ്‌റഫ്‌ കൊടിയമ്മ, adv സകീർ അഹമ്മദ്‌, അസീസ് കളത്തൂർ,മുഹമ്മദ് കുഞ്ഞി ഉളുവാർ,ജംഷീർ മൊഗ്രാൽ ശകീൽ മൊഗ്രാൽ, ബാത്തിഷ മൊഗ്രാൽ,നിച്ചു മൊഗ്രാൽ കെ.പി സത്താർ,കുമ്പള അക്കാദമി ഫുട്ബോൾ ടീം കോച്ച് മുഹമ്മദ് സാർ,മാനേജിങ് ഡയറക്ടർ ഖലീൽ സാർ എന്നിവർ സംബന്ധിച്ചു.