യുവാവിന്‍റെ ജനനേന്ദ്രിയത്തിൽ നിന്നും നീക്കം ചെയ്തത് 7 സെന്‍റിമീറ്റര്‍ നീളമുള്ള അട്ട

0

യുവാവിന്‍റെ ജനനേന്ദ്രിയത്തിൽ നിന്നും നീക്കം ചെയ്തത് 7 സെന്‍റിമീറ്റര്‍ നീളമുള്ള അട്ട. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിയ ആലപ്പുഴ സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ നിന്നാണ് 7 സെന്‍റിമീറ്റര്‍ നീളമുള്ള അട്ടയെ നീക്കം ചെയ്തത്. യുവാവ് തോട്ടിൽ ഇറങ്ങിയപ്പോഴാണ് അട്ട ജനനേന്ദ്രിയത്തിൽ എത്തിയത് എന്നാണ് കരുതുന്നത്. നൂൽ വലുപ്പത്തിൽ ഉള്ള അട്ട, മൂത്രനാളിക്ക് ഉള്ളിൽ കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. അട്ട കൂടുതൽ ഉള്ളിലേക്കു കയറാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ എടുത്ത ശേഷം വളരെ സൂക്ഷ്മമായാണ് അട്ടയെ പുറത്തെടുത്തതെന്ന് ഡോക്ടർ അറിയിച്ചു. തുടർന്നു വിദഗ്ധ ചികിത്സ നൽകി യുവാവിനെ വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here