വയസ്സ് 92, ഭാര്യമാര്‍ 97, കുട്ടികള്‍ 185; വീണ്ടും വിവാഹത്തിനൊരുങ്ങുന്നു ഈ നൈജീരിയക്കാരന്‍

0

അന്തർദേശീയം(www.big14news.com): നൈജീരിയയിലെ ഒരു വിവാദ നായകനാണ് മുഹമ്മദ് ബെല്ലോ അബൂബക്കര്‍. പറയത്തക്ക വരുമാനമൊന്നുമില്ലെങ്കിലും 92 വയസ്സിനിടയ്ക്ക് കക്ഷി 107 സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. അതില്‍ 97 പേരും ഇപ്പോഴും നിലവില്‍ ഭാര്യമാരുമാണ് താനും. ദൈവം നല്‍കിയ പ്രത്യേക വരദാനം കാരണമാണ് താന്‍ ഇത്രയധികം വിവാഹം കഴിക്കുന്നതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.
2008 ലാണ് ബെല്ലോ വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് അയാള്‍ക്കുള്ളത് 86 ഭാര്യമാരും 150 കുട്ടികളും. മതവിശ്വാസം അനുവദിക്കാത്തതിനാല്‍ നാലു ഭാര്യമാരെ നിലനിര്‍ത്തി ബാക്കി 82 പേരെ മൊഴി ചൊല്ലണമെന്ന് നൈജീരിയന്‍ കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇത് നിഷേധിച്ചെന്ന് മാത്രമല്ല, വീണ്ടും വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു ബെല്ലോ. മരണം വരെ വിവാഹം കഴിക്കുന്നത് തുടരാനാണ് ബെല്ലോയുടെ തീരുമാനം.

എനിക്ക് ധാരാളം ഭാര്യമാരുണ്ടെന്നോ? എനിക്ക് ആകെ 97 ഭാര്യമാരേയുള്ളൂ. ഞാന്‍ ഇനിയും വിവാഹം കഴിക്കാന്‍ പോകുകയാണ്. ഞാന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ഞാന്‍ വിവാഹം കഴിക്കുമെന്നാണ് ബെല്ലോ പറയുന്നത്.ഇ‍ടയ്ക്കിടയ്ക്ക് ബെല്ലോയുടെ മരണവാര്‍ത്തയും പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ ഉടനെ അത് നിഷേധിച്ചു കൊണ്ട് ബെല്ലോയും പ്രത്യക്ഷപ്പെടും.

 

https://www.youtube.com/watch?v=zwM1ncuYAAg

LEAVE A REPLY

Please enter your comment!
Please enter your name here