ഇരുപതുകാരിയായ യുവതിയെ ഭര്‍ത്താവും സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തി

0

ദില്ലി: ഇരുപതുകാരിയായ യുവതിയെ ഭര്‍ത്താവും രണ്ട് സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തി. ഇവന്‍റ് മാനേജ്മെന്‍റ് പ്രൊഫഷണലായ ഭാര്യ നാന്‍സി ചോപ്രയെയാണ് 21കാരനായ ഭര്‍ത്താവ് സഹില്‍ ചോപ്ര കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍നിന്നും കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീധനത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. സഹില്‍ ചോപ്രയും ഇയാളുടെ ജീവനക്കാരാനായ ശുഭവും ശുഭത്തിന്‍റെ ബന്ധു ബാധലും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ നാന്‍സിയെ സഹിലിന്‍റെ കുടുംബം ഉപദ്രവിച്ചിരുന്നു. നാന്‍സിയെ കാണാതായ സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെയിലാണ് സഹിലും സുഹ‍ൃത്തുക്കളും അറസ്റ്റിലായത്. കൊലചെയ്യാനുപയോഗിച്ച ആയുധവും വാഹനവും വ്യാഴായ്ച്ച കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ട് പേരുടെയും സഹായത്തോടെ നാന്‍സിയെ വെടിവയ്ക്കുകയായിരുന്നുവെന്ന് സഹില്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ച്ചയായ വഴക്കുകളില്‍ മനംമടുത്താണ് ഭാര്യയെ കൊന്നതെന്നും സഹില്‍ പറഞ്ഞു. നാന്‍സിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം ഇവര്‍തന്നെയാണ് പൊലീസിന് കാണിച്ചുകൊടുത്തത്. തുടര്‍ന്ന് പൊലീസെത്തി പാനിപ്പത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here