തീപിടിച്ചതറിയാതെ യാത്ര തുടർന്ന് ദമ്പതികൾ; രക്ഷകരായി പൊലീസ് (വീഡിയോ കാണാം)

0

തീപിടിച്ച ബൈക്കിൽ പോകുന്ന ദമ്പതിമാരെ പിന്തുടർന്നു രക്ഷിക്കുന്ന പൊലീസുകാരുടെ വീഡിയോ കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിലാണ് സംഭവം. ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടി തീപിടിക്കുകയായിരുന്നു. തീ ആളിപ്പടർന്നിടും ദമ്പതികൾ സംഭവം അറിഞ്ഞിരുന്നില്ല. ദൂരെ നിന്ന് ഇവരെ കണ്ട പൊലീസ് ഇവരെ പിന്തുടർന്നു പിടിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുന്നേ വാഹനം നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി. മൊബൈൽ പൊലീസ് കൺട്രോൾ റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ദമ്പതിമാരേയും കുട്ടിയേയും രക്ഷിച്ചത്.