കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത രണ്ടംഗ സംഘം പിടിയിൽ

0

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകരയില്‍ വെച്ചാണ് സംഘം അറസ്റ്റിലായത്. പിടിയിലായവരില്‍ അന്യസംസ്ഥാനക്കാരനും ഉള്‍പ്പെടുന്നു. കണ്ണൂക്കരയിലെ പുതുക്കുടി യൂസഫ്, ഉത്തര്‍പ്രദേശ് സ്വദേശി രാകേഷ് ശ്യാം എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും 80 പായ്ക്കറ്റ് നിരോധിത പുകയിലയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.