(വീഡിയോ കാണാം )ആർത്തവായനം 2017 ന് കാസർകോട് ഗവൺമെന്റ് കോളേജിൽ തുടക്കം കുറിച്ചു

0

കേരളത്തിലെ 14 ജില്ലകളിലുമായി നടത്തുന്ന സുസ്ഥിര ആർത്തവ ക്യാമ്പയിൻ- ആർത്തവയാനം 2017 നവംബർ 21ന് കാസർഗോഡ് ജില്ലയിൽ തുടക്കം കുറിച്ചു ..ഗവണ്മെന്റ് കോളേജ് കാസർഗോഡിൽ വച്ച് എം ൽ എ.എൻ. എ. നെല്ലിക്കുന്ന്ഉദ്ഘാടനം ചെയ്തു .

ഇതോടൊപ്പം ഉദുമ വിഷ് ഫൗണ്ടേഷന്റെ വൈറ്റ് റിബ്ബൺ എന്ന ക്യാമ്പയിൻ കൂടി ചെയ്തു .കേരളം ഒട്ടാകെയുള്ള ക്യാമ്പൈന്‍ നയിക്കുന്നത് മദ്രാസ്‌ ഐ ഐ ടിയില്‍ നിന്നും എഞ്ചിനീയറിംഗ് റിസര്‍ച്ചില്‍(ബയോ ടെക്നോളജി) ബിരുദാനന്തര ബിരുദം നേടിയ കാവ്യാ മേനോന്‍ എന്ന ആര്‍ത്തവ വിദ്യാഭ്യാസ പ്രവര്‍ത്തകയാണ് .

ആര്‍ത്തവയാനം എന്ന ഈ യാത്ര കേരളത്തിലെ പതിനാലു ജില്ലകളിലും സംഘടിപ്പിക്കുന്നുണ്ട്.നവംബര്‍ 21ന് തുടങ്ങിയ ആർത്തവയാനം ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് അവസാനിക്കുന്നു . .

50ല്‍ പരം വേദികളില്‍ ക്വിസ് , നാടകം , പ്രദര്‍ശനം ,എന്നിവ ആർത്തവയാനത്തിന്റ ഭാഗമായി നടത്തപ്പെടും.

സുസ്ഥിര ആര്‍ത്തവ കേരള കൂട്ടായ്മ , റെഡ് സൈക്കിൾ എന്നിവരാണ് യാത്ര നയിക്കുന്നത് .രണ്ടു ഭാഗങ്ങള്‍ ആണ് ഈ യാത്രയ്ക്കുള്ളത്

ഒന്നാം ഭാഗം നവംബര്‍ 23 മുതല്‍ 28 വരെ (കാസര്‍ഗോഡ്‌ , കണ്ണൂര്‍ ,കോഴിക്കോട് , വയനാട്, മലപ്പുറം , തൃശൂര്‍ ,പാലക്കാട്‌ )വരെയും

രണ്ടാം ഭാഗം : ഡിസംബര്‍ ഒന്ന് മുതല്‍ എട്ടു വരെ .

(എറണാകുളം , ഇടുക്കി , കോട്ടയം , ആലപ്പുഴ , പത്തനംതിട്ട,, കൊല്ലം , തിരുവന്തപുരം “വരെയും

ഓരോ ജില്ലയിലും സ്ക്കൂളുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , എന്‍.ജി.ഓ.കള്‍ ആശുപത്രികള്‍ എന്നിവരാണ്‌

പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here