ഈജിപ്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മുർസിയുടെ മകൻ അബ്ദുല്ലാ മുർസി അന്തരിച്ചു

0

അന്തരിച്ച മുൻ ഈജിപ്ഷ്യൻ പ്രസിഡണ്ട് മുഹമ്മദ് മുർസിയുടെ ഇളയ മകൻ അബ്ദുല്ലാ മുർസി മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. തുര്‍ക്കിഷ് വാര്‍ത്താ എജന്‍സിയായ അനഡോളു ഏജന്‍സിയാണ് മരണപ്പെട്ടതായ വാര്‍ത്ത പുറത്തുവിട്ടത്. കൈറോയിൽ സുഹൃത്തിനൊപ്പം കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യമെന്ന് സഹോദരൻ അഹമ്മദ് മുർസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതെ സമയം അബ്ദുല്ലാ മുർസിയുടെ മരണം സ്ഥിരീകരിച്ച് ഈജിപ്ത് ആരോഗ്യ മന്ത്രാലയം ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രണ്ടര മാസം മുമ്പാണ് പിതാവ് മുഹമ്മദ് മുർസി വിചാരണക്കിടെ ജയിലിൽ കുഴഞ്ഞുവീണ് മരിച്ചത്. ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്‌വാനുൽ മുസ്‌ലിമൂന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമായിരുന്നു മുര്‍സി.

LEAVE A REPLY

Please enter your comment!
Please enter your name here