നാളെ ഹർത്താൽ ഉണ്ടോ? സത്യാവസ്ഥ അറിയാം

0

കോഴിക്കോട് (www.big14news.com): ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ നാളത്തെ ഹര്‍ത്താലിന് മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ പിന്തുണ ലഭിച്ചിട്ടില്ലാത്തതിനാല്‍ നാളെ ഹർത്താൽ ഉണ്ടോ? എന്ന ആശയക്കുഴപ്പത്തിലാണ് ജനങ്ങൾ.

നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്നാണ് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവത്സലന്‍ തുടങ്ങിയവര്‍ അറിയിച്ചത്. ഹര്‍ത്താലിനോടനുബന്ധിച്ച്‌ നാളെ വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്തും. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍, നാളെ ആഹ്വനം ചെയ്തിരിക്കുന്ന ഹർത്താലിന് മതിയായ പിന്തുണയില്ലാത്തതിനാല്‍ തന്നെ ​ജനജീവിതത്തെ ബാധിക്കാന്‍ ഇടയില്ലെന്നാണ് പൊതുവെയുള്ള വികാരം. ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇടത് -വലത് മുന്നണികളോ, ബി.ജെ.പിയോ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ആര്‍.എസ്.എസും ഹര്‍ത്താലിനെ അനുകൂലിച്ചിട്ടില്ല. നാളത്തെ ഹര്‍ത്താലില്‍ സമുദായത്തിന് പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗവും അറിയിച്ചു.

കൂടാതെ ഹര്‍ത്താലില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യം ഉറപ്പാക്കാന്‍ പൊലീസിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

also read,

ജൂലൈ 30 ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചു

ഹി​ന്ദു സം​ഘ​ട​ന​ ഹർത്താൽ: ക​ട​ക​ള്‍ അ​ട​പ്പി​ക്കു​ക​യോ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യോ ചെയ്യാൻ പാടില്ല; ഹൈക്കോടതി

 

LEAVE A REPLY

Please enter your comment!
Please enter your name here