മദ്ഹുറസൂൽ പ്രഭാഷണവും മൗലൂദ് മജ്‌ലിസും സംഘടിപ്പിച്ചു

0

അബുദാബി(www.big14news.com): അബുദാബി കെ എം സി സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി മദ്ഹുറസൂൽ പ്രഭാഷണവും മൗലൂദ് മജ്ലിസും സംഘടിപ്പിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്ററിൽ വെച്ച് നടന്ന ചടങ്ങ് പ്രസിഡന്റ് സഫ് വാൻ പരപ്പയുടെ അദ്ധ്യക്ഷതയിൽ അബുദാബി കാസർഗോഡ് ജില്ല കെ എം സി സി സെക്രട്ടറി അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു, ഡോക്ടർ ഫായിസ് നിസാമി മുഖ്യ പ്രഭാഷണം നടത്തി, ജില്ല പ്രസിഡന്റ് അബ്ദുൾ റഹ്മാൻ പൊവ്വൽ, ജില്ല വൈസ് പ്രസിഡന്റ് സുലൈമാൻ കാനക്കോട്, അജ്മാൻ കെ എം സി സി കാസർഗോഡ് ജില്ല ട്രഷറർ ഹാസിഫ് പള്ളങ്കോട്, ഷാർജ കെ എം സി സി കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റ് ബഷീർ മണിയൂർ, അബുദാബി ഉദുമ മണ്ഡലം കെ എം സി സി പ്രസിഡന്റ് സലാം ആലൂർ, വൈസ് പ്രസിഡന്റ് എൻ എം അബ്ദുല്ല ഹാജി, സെക്രട്ടറി കെ പി സിദീഖ്, അജ്മാൻ കെ എം സി സി ഉദുമ മണ്ഡലം പ്രസിഡന്റ് എസ്.എ.ഇല്യാസ്, അബുദാബി പള്ളിക്കര പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അഷ്റഫ് പൂച്ചക്കാട്, ചെമനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി കബീർ ചെമ്പിരിക്ക, മുളിയാർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉസ്മാൻ ബെള്ളിപ്പാടി, പി.കെ.അഷ്റഫ് , കെ എച്ച്.അലി, തുഫൈൽ കൊറ്റുമ്പെ, എ പി അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു, യു എ ഇ യിലെ വിവിധ എമിറേറ്റുകളിലെ ദേലംപാടി പഞ്ചായത്തിൽ നിന്ന് ജില്ല മണ്ഡലം ഭാരവാഹികളായി തെരെഞ്ഞെടുത്ത നേതാക്കൾക്ക് യോഗത്തിൽ സ്വീകരണം നൽകി.ആക്ടിഗ് ജനറൽ സെക്രട്ടറി മുഹമ്മദ് ജി എ സ്വാഗതവും സെക്രട്ടറി ബദ്റുൽ മുനീർ നന്ദിയും പറഞ്ഞു.