ദുബായില്‍ വാഹനാപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

0

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. പട്ടാമ്ബി സ്വദേശി രോഹിത് കൃഷ്ണകുമാര്‍ (19), തിരുവനന്തപുരം കവടിയാറിലെ ആനന്ദ് കുമാറിന്റെയും രാജേശ്വരിയുടെയും മകന്‍ ശരത് കുമാര്‍ (21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രോഹിതിനെ താമസസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം .

ബുധനാഴ്ച രാവിലെ ദുബായ് -അബുദാബി റോഡില്‍ ജബല്‍അലിക്ക് അടുത്താണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേരും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും നേരത്തെ ദുബായ് ഡിപിഎസില്‍ സഹപാഠികളായിരുന്നു. ദുബായിലെ പഠനത്തിന് ശേഷം വിദേശത്തേക്ക് ഉപരിപഠനത്തിന് പോയ ഇരുവരും ക്രിസ്മസ് അവധിക്ക് ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്തേക്ക് വന്നതായിരുന്നു. ശരത് അമേരിക്കയിലും രോഹിത് യുകെയിലുമാണ് ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here