മോഹൻലാലിനെ കേരള മുഖ്യമന്ത്രിയാക്കി അബദ്ധം പിണഞ്ഞ് ഉത്തരേന്ത്യൻ കമ്പനി; തെറ്റ് ചൂണ്ടിക്കാണിച്ച് സോഷ്യൽമീഡിയ

0

ഈ വരുന്ന 2020 ജനവരി 1 മുതൽ കേരളത്തിൽ ഒരു തവണ മാത്രം ഉപയോ​ഗിക്കാനാകുന്ന പ്ലാസ്റ്റിക്കുകളെ സർക്കാർ നിരോധിക്കാൻ പോകുകയാണെന്ന വാർത്തയെ അഭിനന്ദിച്ച് ഉത്തരേന്ത്യൻ കമ്പനി നൽകിയ പരസ്യത്തിൽ പിണറായിക്ക് പകരം ചേർത്തത് മോഹൻലാലിന്റെ ചിത്രം.

ഹരിയാനയിലെ ​ഗുരു​ഗ്രാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂറോ സേഫ്റ്റിയെന്ന ​ഗ്രൂപ്പിനാണ് അബദ്ധം പിണഞ്ഞത്. മോഹൻലാലിന്റെ ക്യാരക്ടർ സ്കെച്ചാണ് കേരള മുഖ്യമന്തിയെന്ന രീതിയിൽ തങ്ങളുടെ ഇൻസ്റ്റ​ഗ്രാമിൽ ചേർത്തത്.

അബദ്ധം സോഷ്യൽ മീഡിയയിലൂടെ നിരവധിപേർ ചൂണ്ടിക്കാണിച്ചതോടെ പകരം മുഖ്യമന്ത്രി പിണ‌റായിയുടെ ചിത്രം ചേർക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here