എ ഡിവിഷൻ ജില്ലാ ക്രിക്കറ്റ് ലീഗ് തളങ്കര ക്രിക്കറ്റ് ക്ലബ് സെമിയിൽ

0

കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന എ ഡിവിഷൻ ജില്ലാ ക്രിക്കറ്റ് ലീഗ് ടൂർണ്ണമെന്റിൽ തളങ്കര ക്രിക്കറ്റ് ക്ലബ് ലീഗ് റൗണ്ടിൽ നാല് കളികൾ ജയിച്ച് സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ബ്രദേർസ് ക്രിക്കറ്റ് ക്ലബ് താളിപ്പടുപ്പിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി, ആദ്യം ബാറ്റു ചെയ്ത ബ്രദേർസ് 41 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു ബ്രദേർസിനുവേണ്ടി ചന്ദ്രശേഖര 31 റൺസും ടി സി സി യുടെ സൂരജ് 5 വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടി സി സി 21 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു ടി സി സിയുടെ സിദ്ധീഖ് പുറത്താവാതെ 61 ഉം ഇഹ്ത്തിഷാം പുറത്താവാതെ 20 ഉം റൺസ് നേടി.