അടുക്കത്ത് ബയൽ കൂട്ട വാഹനാപകടം;ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

0

കാസര്‍കോട്(www.big14news.com):അടുക്കത്ത് ബയൽ കൂട്ട വാഹനാപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകട കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.അടുക്കത്ത്ബയല്‍ ദേശീയപാതയിലാണ് വാഹനാപകടം ഉണ്ടായത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.ചൗക്കിയിലെ റജീഷ്–മഅ്‌സൂമ ദമ്പതികളുടെ മകന്‍ മില്‍ഹാജ്(അഞ്ച് വയസ്)സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.മില്‍ഹാജിന്റെ സഹോദരന്‍ ഇബ്രാഹിം ഷാസില്‍(ഏഴ്)പിറ്റേ ദിവസം മരണപെട്ടിരുന്നു.ഗുരുതരമായ പരിക്കു പറ്റിയ പിതാവ് റജീഷ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.

also read;

റോഡിലെ കുഴിയും ഡ്രൈവറുടെ അശ്രദ്ധയും; അടുക്കത്ത് ബയൽ കൂട്ട വാഹനാപകടത്തിൽ മിൽഹാജിന് പിന്നാലെ ഷാസിലും യാത്രയായി

അടുക്കത്ത് ബയൽ കൂട്ട വാഹനാപകടം; എം എൽ എയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പി ഡബ്ല്യൂ ഓഫീസ് ഉപരോധിക്കുന്നു

നെല്ലിക്കുന്നിന്റെ ഉപരോധം ഫലം കണ്ടു; പെർവാഡ് മുതൽ അണങ്കൂർ വരെയുള്ള ദേശിയ പാതയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നാല് ദിവസത്തിനകം ആരംഭിക്കും

കാസര്‍കോട് നിന്നു കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് അതേ ദിശയിലേക്കുള്ള ബുള്ളറ്റിലും കാറിലും ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.