സുധാകരന്‍റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്; അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം

0

വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫ് കോട്ടകൾ തകർത്ത് എൽഡിഎഫ് വിജയഭേരി മുഴക്കിയെങ്കിലും പാര്‍ട്ടിയുടെ കുത്തക മണ്ഡലമായ അരൂരില്‍ പരാജയം രുചിച്ചതിന്‍റെ ഞെട്ടലിലാണ് എല്‍ഡിഎഫ്. 2,079 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ അരൂരില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവന ഒരുപരിധി വരെ ഷാനിമോള്‍ ഉസ്മാന് ഗുണം ചെയ്തെന്ന വിലയിരുത്തലും ഉയരുകയാണ്.

പൊതു മരാമത്ത് മന്ത്രി സുധാകരന്‍റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയതെന്ന് പറയുകയാണ് അഡ്വ ജയശങ്കറും. അരൂരിലെ വിജയം അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം എന്നാണ്
അഡ്വ: ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

പൂതനാ മോക്ഷം

മുമ്പ് പെരുമ്പാവൂരും ഒറ്റപ്പാലത്തും ആലപ്പുഴയും മത്സരിച്ചു തോറ്റ ഷാനിമോൾ ഉസ്മാൻ, ഇതാ അരൂർ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് അരൂർ. അവിരാ തരകനും ഗൗരിയമ്മയും പിഎസ് ശ്രീനിവാസനും എഎം ആരിഫുമൊക്കെ ജയിച്ച മണ്ഡലം. അരൂരിലെ ചുവന്ന മണ്ണിൽ ത്രിവർണ്ണ പതാക പറപ്പിച്ചൂ ഷാനിമോൾ.

ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഒരു ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.

മരാമത്ത് മന്ത്രി സുധാകരൻ്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്. അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം!

പൂതനാ മോക്ഷംമുമ്പ് പെരുമ്പാവൂരും ഒറ്റപ്പാലത്തും ആലപ്പുഴയും മത്സരിച്ചു തോറ്റ ഷാനിമോൾ ഉസ്മാൻ, ഇതാ അരൂർ മണ്ഡലത്തിൽ നിന്ന്…

Advocate A Jayasankar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಅಕ್ಟೋಬರ್ 24, 2019

LEAVE A REPLY

Please enter your comment!
Please enter your name here