നിയമവാഴ്ചയും കോടതിയും ഉള്ളതുകൊണ്ട് മാത്രമാണ് നമ്മുക്ക് നമ്പിനാരായണനെ പദ്മഭൂഷൺ നൽകി ആദരിക്കേണ്ടി വന്നത് ..അല്ലെങ്കിൽ ഒരു വെടിയുണ്ടയിൽ തീരുമായിരുന്നു; അഡ്വക്കേറ്റ് ശ്രീജിത് പെരുമന

0

ഹൈദ​രാബാദ് വിഷയത്തിൽ രൂക്ഷ പ്രതികരണവുമായി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന . തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്.

കുറിപ്പ് വായിക്കാം………

ഹൈദരാബാദ് ഏറ്റുമുട്ടൽ’; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷന്റെ ഇൻവെസ്റ്റിഗേഷൻ ഡയറക്റ്റർ ജനറലും സംഘവും അന്വേഷണത്തിനായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

അതേസമയം..
വെടിയുണ്ട പോലീസ് സജ്ജൻകുമാർ പുതിയ നന്മ മാരമായി പ്രഖ്യാപിക്കപ്പെടട്ടെ, ആഘോഷങ്ങളൊക്കെ നടക്കട്ടെ,

കാലമിനിയും ഉരുളും നമ്മളിവിലൊക്കെത്തന്നെ കാണും,
“അയ്യോ സാറേ സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാൻ പോയതാ അവന്മാരെന്നെ പിടിച്ചു ലോക്കപ്പിലടച്ച് മൂത്രം കുടിപ്പിച്ചു അവസാനം എന്നെ പ്രതിയാക്കി ” എന്നും, ” നിരപരാധിയായ എനിക്കെതിരെ കള്ളക്കേസ് നല്കിയെന്നുമൊക്കെ” വിലപിച്ചുകൊണ്ടുവരും വരും വക്കീലുമാരെ കാണാൻ. അന്ന് മിത്രങ്ങളോട് പറഞ്ഞുതരാം നിയമവാഴ്ചയെ കുറിച്ചതും ആൾക്കൂട്ട നീതിയെക്കുറിച്ചും 🙂

ആൾക്കൂട്ട സദാചാര ആൾക്കൂട്ടത്തിന്റെ നാട്ടിൽ അർദ്ധരാത്രി സൂര്യനുദിക്കാതിരിക്കില്ല.

കോടതിയും നിയമവാഴ്ചയും ഉള്ളതുകൊണ്ട് മാത്രമാണ് നമ്മുക്ക് നമ്പിനാരായണനെ പദ്മഭൂഷൺ നൽകി ആദരിക്കേണ്ടി വന്നത് ..അല്ലെങ്കിൽ ഒരു വെടിയുണ്ടയിൽ തീരുമായിരുന്നു ഇദ്ദേഹവും …

ഒപ്പം ഒരു കഥകൂടി ഓർമ്മപ്പെടുത്തട്ടെ, എഴുപതുകളുടെ ആരംഭത്തിൽ പൊലീസ് കൊല ചെയ്ത നക്സൽ നേതാവ് വർഗീസിനെ ഓർമ്മയുണ്ടോ, വയനാട്ടിലെ ആദിവാസികൾക്കിടയിൽ ജന്മിത്വത്തിനെതിരായി പ്രവർത്തിച്ചിരുന്ന വർഗീസിനെ പൊലീസ് പിടികൂടി കസ്റ്റഡിയിൽ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 40 വർഷങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്. അതിന്റെ പേരിൽ കൊലപാതകത്തിന് നേതൃത്വം നൽകിയ മുൻ പൊലീസ് ഓഫീസർ കെ ലക്ഷ്മണ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുമുണ്ടായി എന്ന കാര്യവും ഈ പോലീസിന്റെ രൂപത്തിലുള്ള ആൾക്കൂട്ട ആകർമ്മങ്ങൾക്ക് കയ്യടിക്കുന്നവർ മനസിലാക്കണം.

അഡ്വ ശ്രീജിത്ത് പെരുമന

LEAVE A REPLY

Please enter your comment!
Please enter your name here