പ്രണയനൈരാശ്യം;സിനിമ,സീരിയല്‍ താരം ജീവനൊടുക്കി

0

കൊല്‍ക്കത്ത(www.big14news.com):ബംഗാളി സിനിമ, സീരിയല്‍ താരം ബിതാസ്ത സാഹയെ(28) തെക്കന്‍ കൊല്‍ക്കത്തയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയില്‍ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്.ബന്ധുക്കള്‍ പോയി വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ പൂട്ട് പൊളിച്ച്‌ അകത്തു കയറുകയായിരുന്നു.

ഇരുകൈകളിലെയും ഞരമ്പുകൾ മുറിച്ച ശേഷമായിരുന്നു ബിതാസ്ത തൂങ്ങി മരിച്ചത്.കഴിഞ്ഞ ചില നാളുകളായി ഫ്ലാറ്റിൽ തനിയെ താമസിക്കുകയായിരുന്നു ബിതാസ്ത. ബന്ധുക്കള്‍ പല തവണ വിളിച്ചിട്ടും ഫോണും എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് ഫഌറ്റില്‍ അന്വേഷിച്ച്‌ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഗാര്‍ഫ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.നടി ജീവനൊടുക്കിയത് ആകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അയച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയില്ല. പ്രണയനൈരാശ്യമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here