മധ്യപ്രദേശിന് പിന്നാലെ കോൺഗ്രസിന് മറ്റൊരു തലവേദന

0

മധ്യപ്രദേശ് പി.സി.സിയിലെ പൊട്ടിത്തെറിക്ക് പിന്നാലെ രാജസ്ഥാനിലും നേതൃതര്‍ക്കം രൂക്ഷം. മുഖ്യമന്ത്രി അശോക് ഗഹ്‍ലോട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളില്‍ അക്രമങ്ങള്‍ വര്‍ധിച്ചു, ക്രമസമാധാനം തകര്‍ന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ഊന്നേണ്ടതുണ്ട്. സച്ചിന്‍ പൈലറ്റ് പറഞ്ഞു.

പ്രതിപക്ഷത്തിന് ആയുധം നല്‍കലാണിതെങ്കിലും തുറന്നു പറയാതിരിക്കാനാകില്ലെന്നും സച്ചിന്‍ സച്ചിന്‍ പൈലറ്റ് കുട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടതോടെ രൂക്ഷമായതാണ് അശോക് ഗഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് പരാജയം ഏറ്റുവാങ്ങേണ്ടിവന്നതോടെ പരസ്പരം പഴിചാരലുമായി ഇരുവരും രംഗത്തെത്തിയിരുന്നു. അതേസമയം മധ്യപ്രദേശ് പി.സി.സി അധ്യക്ഷപദ തര്‍ക്കത്തില്‍ അധ്യക്ഷ സോണിയഗാന്ധി വെള്ളിയാഴ്ച നേതാക്കളെ ഡല്‍ഹിക്ക് വിളിച്ചിട്ടുണ്ട്. കമല്‍നാഥ്. ജോതിരാദിത്യസിന്ധ്യ, ദ്വിഗ്‍വിജയ് സിങ് എന്നിവരുമായാണ് ചര്‍ച്ച നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here