ശബരിമല ദര്‍ശനത്തിന് ശേഷം മക്കളും ഭര്‍ത്താവും കുടുംബക്കാരും തന്നോട് മിണ്ടാറില്ല; പൊട്ടിക്കരഞ്ഞ് കനക ദുർഗ (വീഡിയോ കാണാം)

0

ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് ശേഷം തന്റെ കുടുംബവും ഭര്‍ത്താവിന്റെ കുടുംബവും നാട്ടുകാരും മക്കളും തന്നോട് മിണ്ടാറില്ലെന്ന് കനകദുര്‍ഗ. ബിബിസി തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കനകദുര്‍ഗ പൊട്ടിക്കരഞ്ഞ് കൊണ്ട് ഇക്കാര്യം പറഞ്ഞത്.

കോടതി ഉത്തരവ് വാങ്ങി താന്‍ സ്വന്തം വീട്ടില്‍ പ്രവേശിച്ചെങ്കിലും തന്റെ ഭര്‍ത്താവും മക്കളും വീടുവിട്ടു മറ്റൊരു വാടക വീട്ടിലേക്ക് പോയി. ഇതോടെ താന്‍ എല്ലാവരുടെ മുന്നിലും ഒറ്റപ്പെട്ടു എന്നും ഇപ്പോള്‍ കുറച്ച്‌ സുഹൃത്തുക്കള്‍ മാത്രമാണ് ആശ്വാസമെന്നും കനകദുര്‍ഗ പറഞ്ഞു. ശബരിമല ദര്‍ശനത്തിന് ശേഷം എല്ലാവരും തന്നെ വെറുക്കുന്നു. ശബരിമലയില്‍ നിന്നെത്തിയ ശേഷം ഭര്‍ത്താവിന്റെ അമ്മ തന്നെ മര്‍ദിച്ചിരുന്നു എന്നും കനകദുര്‍ഗ അഭിമുഖത്തില്‍ പറഞ്ഞു. ശനിയും ഞായറും മാത്രമായിരുന്നു മക്കളെ കാണാന്‍ സാധിച്ചത്. എന്നാല്‍, വിവാഹമോചനത്തിനു ശേഷം അതിനു ഭര്‍ത്താവ് സ്റ്റേ വാങ്ങി. എനിക്കിപ്പോള്‍ മക്കളെ കാണാന്‍ സാധിക്കുന്നില്ലെന്നും കനകദുര്‍ഗ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു.തനിക്ക് ശേഷവും നൂറു കണക്കിന് യുവതികള്‍ ശബരിമലയില്‍ പോകാന്‍ തയാറായിരുന്നു. എന്നാല്‍, തന്റെ അവസ്ഥ കണ്ടു പലരും പേടിച്ചു പിന്മാറിയെന്നും കനകദുര്‍ഗ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

video coustrey: BBC TAMIL NEWS

LEAVE A REPLY

Please enter your comment!
Please enter your name here