ഏജന്റ് സ്മിത്ത്; ഇന്ത്യയിലെ ഒന്നരക്കോടിയോളം മൊബൈല്‍ ഫോണുകള്‍ സൈബര്‍ ആക്രമണ പിടിയില്‍

0

ഇന്ത്യയിലെ ഒന്നരക്കോടിയോളം മൊബൈല്‍ ഫോണുകള്‍ സൈബര്‍ ആക്രമണ പിടിയില്‍ എന്ന് റിപ്പോര്‍ട്ട്. ലോകത്ത് 25 ദശലക്ഷം മൊബൈല്‍ ഫോണുകളെ ബാധിച്ച മാല്‍വെയര്‍ ഇന്ത്യയില്‍ മാത്രം 1.5 കോടി മൊബൈലുകളില്‍ പടര്‍ന്നിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ സൈബര്‍ സുരക്ഷ മുന്‍കരുതല്‍ എടുത്താല്‍ മാത്രമേ ഏജന്‍റ് സ്മിത്ത് പോലുള്ള മാല്‍വെയറുകളെ തടയാന്‍ സാധിക്കൂ എന്നാണ് ചെക്ക് പൊയന്‍റ് മൊബൈല്‍ ത്രെഡ് ഡിറ്റക്ഷന്‍ റിസര്‍ച്ച് മേധാവി ജോനാതന്‍ ഷിമോവിച്ച് പറയുന്നത്.

ഏജന്‍റ് സ്മിത്ത് എന്നാണ് ഈ മാല്‍വെയറിന് പേര് നല്‍കിയിരിക്കുന്നത്.ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്‍റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളെപ്പോലും ഈ മാല്‍വെയര്‍ ആക്രമിച്ചേക്കാം. അതിനാല്‍ തന്നെ മൊബൈല്‍ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും, ഫോണ്‍ ഡബ്ബ് ചെയ്യാനും ഒക്കെ ഈ മാല്‍വെയര്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ചെക്ക് പൊയന്‍റ് സോഫ്റ്റ്വെയര്‍ റിസര്‍ച്ചാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അത് വിശ്വാസയോഗ്യമാണോ എന്ന് പരിശോധിച്ചാൽ ഇത്തരം മാൽവെയറിനെ പ്രതിരോധിക്കാമെന്നാണ് വിദഗ്ധരുടെ കണക്ക് കൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here