സാമ്പത്തീക പ്രതിസന്ധി: എയര്‍ ഇന്ത്യയും വില്‍പനയ്ക്ക്

0

എയര്‍ ഇന്ത്യയുടെ ഓഹരി സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കടുത്ത സാമ്ബത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. 1.05 ട്രില്യണ്‍(1,05,000 കോടി രൂപ) സമാഹരിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നത് വഴി വന്‍തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. മാര്‍ച്ച്‌ 31നകം ലക്ഷ്യം നേടാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.എയര്‍ ഇന്ത്യക്ക് നിലവില്‍ 128 വിമാനങ്ങളാണുള്ളത്.ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിയുടെ പരിഗണനയിലാണ് ഓഹരി വില്‍പ്പനാ ക്രമം നടത്താന്‍ തീരുമാനം. ധനമന്ത്രി നിര്‍മല സീതാരാമന്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here