കാശ്മീരിൽ രണ്ടാം ദൗത്യത്തിനായി അമിത് ഷാ; ലാൽ ചൗക്കിൽ ചരിത്ര നിമിഷം പിറക്കുമോ?

0

വൻ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്ന് കരുതിയ കശ്മീർ വിഭജനം വളരെ തിടുക്കത്തില്‍ പ്രതിബന്ധങ്ങളില്ലാതെ നടപ്പാക്കാൻ അമിത് ഷായ്ക്ക് സാധിച്ചു. ബിജെപിയുടെ വന്‍ വിജയമായി ആഘോഷിക്കപ്പെടുന്ന കശ്മീര്‍ ഇടപെടലിന്റെ രണ്ടാം ഭാഗത്തിന് അമിത് ഷാ ഒരുങ്ങുന്നുവെന്നാണ് പുതിയ വിവരം. കശ്മീരില്‍ എല്ലായിടത്തും സ്വാതന്ത്ര്യദിനാഘോഷം ഇത്തവണ സംഘടിപ്പിക്കുക എന്നതാണ് അമിത് ഷായുടെ പുതിയ ലക്ഷ്യം. ഇതിന് വേണ്ടി അമിത് ഷാ ആഗസ്റ്റ് 15ന് ശ്രീനഗറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമിത് ഷാ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ 15നാണ് അമിത് ഷാ ശ്രീനഗറില്‍ എത്തുക. ലഡാക്കില്‍ 16, 17 തിയ്യതികളില്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. ശ്രീനഗറിലെ വന്‍ തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ് ലാല്‍ ചൗക്ക്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിനു വേണ്ടി ഔദ്യോഗികമായി കശ്മീരിലെ ലൗല്‍ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള നിയോഗമാണ് അമിത് ഷായെ തേടി എത്തിയിരിക്കുന്നത്. 1948ല്‍ പ്രഥമ പ്രധാനമന്ത്രി നെഹ്രു ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തിയിട്ടുണ്ട്. പിന്നീട് പ്രമുഖര്‍ പങ്കെടുത്ത ചടങ്ങുകള്‍ നടന്നിട്ടില്ല.

കശ്മീര്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലുണ്ട്.എന്നാൽ കശ്മീരികളെ പ്രകോപിപ്പിക്കുന്ന നീക്കത്തില്‍ നിന്ന് അമിത് ഷാ പിന്‍മാറണമെന്ന് എന്‍സിപി നേതാവ് മജീദ് മേമന്‍ ആവശ്യപ്പെട്ടു.അമിത് ഷാ എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നതെന്നും നിലവിലുള്ള സമാധാന അന്തരീക്ഷം നശിപ്പിക്കരുതെന്നും മജീദ് മേമൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here