(വീഡിയോ )അനന്തനെ അനന്തൻ തന്നെ കാക്കട്ടെ : അധോലോകം വിഴുങ്ങുന്ന അനന്തപുരം ഭാഗം രണ്ട്

0

കാസർകോട് അനന്തപുരം ക്ഷേത്രത്തിനടുത്ത് വ്യവസായ വകുപ്പിന്റെ ഉടമസ്ഥത യിലുള്ള സർക്കാർ ഭൂമി ബിനാമി ഇടപാടുകളിലൂടെ സ്വന്തമാക്കുന്നതായും ഇതിനായി സർക്കാരുദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്യുന്നതും ആയ വാർത്ത പുറത്തു വിട്ടത് ബിഗ് ഫോർ ടി ന്യൂസ് ആയിരുന്നു . എന്നാൽ ഇന്ന് അതിലേറെ ഗുരുതരമായ മറ്റൊരു വാർത്തയാണ് അധോലോകം വിഴുങ്ങുന്ന അനന്തപുരം എന്ന അന്വേഷണ പരമ്പരയിലെ രണ്ടാം ഭാഗം

അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റിന്റെ സാനിധ്യമുണ്ടെന്ന കണ്ടെത്ത ലും ഇപ്പോൾ ഈ മണ്ണിന്റെ വിഷയത്തിൽ പല പ്രമുഖരെയും ഇവിടേയ്ക്ക് എത്താൻ പ്രേരിപ്പിക്കുന്നു .ഈ അടുത്ത കാലത്ത് കാസർകോട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം നടന്ന കടലാടിപ്പാറയിലെ ബോക്സൈറ്റ് ഘനനത്തിന്റെ തിക്താനുഭവങ്ങളും അതിനു പുറകെ ഉണ്ടായ വിവാദങ്ങളും ആരും മറന്നു കാണില്ല എന്നതിനാൽ തികച്ചും രഹസ്യമായി ഒരു സ്വകാര്യ കമ്പനിക്കു ഘനനത്തിനുള്ള അനുമതി നൽകുക വഴി ഈ പരിസര പ്രദേശങ്ങളിലെ ജനങ്ങ ളുടെ ജീവനും സ്വത്തിനും മാത്രമല്ല ചിര പുരാതനമായ അനന്തപുര ക്ഷേത്രമുൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രകൃതി ,ശാന്തത ,ആവാസ വ്യവ സ്ഥ എന്നിവാ കൂടി നശിപ്പിക്കാനും കൊള്ള ലാഭം ഉണ്ടാക്കാനുമുള്ള ഒരു ഗൂഢ നീക്കം തന്നെയാണ് ഇവിടെ നടന്നിട്ടുള്ളത് .

ഈ ഒരു കച്ചവടത്തെ മുന്നിൽ കണ്ട് വ്യവസായികൾക്ക് ഭൂമി അനുവദിക്കാതെയും അഥവാ അനുവദിച്ചാൽ അടിസ്ഥാന സൗകര്യം പോലും ആനുവദിക്കാത്തെയും ഉദ്യോഗസ്ഥർ നടത്തിയ കള്ളകളികളാണ് വെളിച്ചത്താവുന്നത് .ബോക്സൈറ്റ് ഘനനത്തിന്റെ പേരിൽ ഇവിടെ നിന്ന് മുറിച്ചു മാറ്റാൻ പോകുന്നത് ഹെക്ടറുകളോളം നീണ്ടു കിടക്കുന്ന കുന്നിൻ പ്രദേശമാണ് .ഈ സ്ഥലങ്ങൾ അടക്കം വ്യവസായിക ആവശ്യങ്ങൾക്ക് ഏറ്റെടുക്കാൻ സംരംഭകർ തയ്യാറാണെന്നിരിക്കെ പാരിസ്ഥിതിക പഠനം പോലും നടത്താതെ രഹസ്യമായി അനുമതി നൽകുന്നത് ചില കോർ പ്പറേറ്റ് കമ്പനികളുടെ കോഴവാങ്ങി തന്നെയാണെന്നുള്ളത് പകൽ പോലെ സത്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here