അങ്കണവാടി പ്രവേശനോത്സവം

0

കാസറഗോഡ്(www.big14news.com): മടിക്കൈ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളേയും ഉള്‍പ്പെടുത്തി് അങ്കണവാടി പ്രവേശനോത്സവവും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമവും പിരിഞ്ഞുപോയ അങ്കണവാടി പ്രവര്‍ത്തകരെ ആദരിക്കലും പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് ഗൗരി ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ, ബ്ലോക്ക് മെമ്പര്‍ യമുന, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാര്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര സംസാരിച്ചു.കാഞ്ഞങ്ങാട് ശിശുവികസന പദ്ധതി ഓഫീസര്‍ ടി.എസ്.സുമ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഇ.കെ ബിജി. നന്ദിയും പറഞ്ഞു.

ദര്‍ശന തീയ്യര്‍പാലം, മധു കോട്ടപ്പാറ എന്നീ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അ,വിരമിച്ച പ്രവര്‍ത്തകരെപൊന്നാട അണിയിച്ചു. നാരായണി, അമ്മിണി, സരസ്വതി അമ്മ, ലക്ഷ്മി, തമ്പായി.പി, ലക്ഷ്മി, ശാരദഎന്നീ സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കിട്ടു. പ്രീ-സ്‌കൂള്‍ പഠനത്തിനായി പാഴ്‌വസ്തുക്കള്‍കൊുളള വിവിധ കളിപ്പാട്ടങ്ങളുടേയും, പഠനോപകരണങ്ങളുടേയും പ്രദര്‍ശനവും,വിവിധങ്ങളായ തീംചാര്‍ട്ടും, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കൗമാരകുട്ടികള്‍, കുട്ടികള്‍ എന്നിവരുടെ ഭക്ഷണ രീതിയെകുറിച്ചും രോഗപ്രതിരോധ കുത്തിവെയ്പ്പുകള്‍ തുടങ്ങിയവ അടക്കമുളള പ്രദര്‍ശന സ്റ്റാളുകളും ഉായിരുന്നു. ശൈശവ പൂര്‍വ്വകാല വിദ്യാഭ്യാസം എന്ന വിഷയത്തില്‍ സെമിനാര്‍ സി.ഡി.പി.ഒ അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.