മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി; ദുരൂഹതയേറുന്നു

0

കൊച്ചി: മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി മൃഗാശുപത്രിയോടു ചേര്‍ന്നുള്ള പറമ്പിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശോധനയില്‍ തലയോട്ടി കിട്ടിയത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള തലയോട്ടി പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടിന് ശേഷമേ വ്യക്തമാകൂ. എന്നാല്‍, പശ്ചിമകൊച്ചിയില്‍ നിന്നും അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ദുരൂഹ സാഹചര്യത്തില്‍ ആരെയും കാണാതായിട്ടില്ല. ഈ സാഹചര്യത്തില്‍ തലയോട്ടി ആശുപത്രി പരിസത്ത് എങ്ങിനെ എത്തിയെന്നതാണ് ദുഹൂത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് തലയോട്ടി കണ്ടെത്തിയത്. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനു സമീപമുള്ള മാവിനോട് ചേര്‍ന്ന് മണ്ണിട്ടു മൂടിയ നിലയിലായിരുന്നു തലയോട്ടി. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു.

സമീപ ജില്ലകളില്‍ നിന്നും കാണാതായ ആളുകളുടെ വിവരം മട്ടാഞ്ചേരി പൊലീസ് ശേഖരിച്ച്‌ വരികയാണ്. തലയോട്ടി ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈമാറും. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് വൈകിട്ടോടെ നടക്കും. തലയോട്ടിയില്‍ നിന്നും ഡി.എന്‍.എ പരിശോധനയ്ക്കായുള്ള സാമ്ബിളുകളും ശേഖരിക്കുന്നുണ്ട്. ഇത് ഇന്നുതന്നെ വിദഗ്ദ്ധ പരിശോധനയ്ക്കായി കൈമാറും. മൃഗാശുപത്രിയില്‍ എത്തിയ മട്ടാഞ്ചേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും തലയോട്ടി പരിശോധിച്ചു. തലയോട്ടിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും സംഭവത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here