എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്, താല്‍പര്യമില്ലെങ്കില്‍ അഞ്ജലി എന്റെ കൂടെ താമസിക്കണ്ട ; പ്രതികരണവുമായി സുഹൃത്ത് അനസ് സി.വി

0

തനിക്ക് വധഭീഷണിയുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തുന്നു എന്നുമുള്ള ട്രാന്‍സ്‍ജെന്‍ഡര്‍ നടി അഞ്ജലി അമീറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഹൃത്ത് അനസ് സി.വി. ഒരുമിച്ച്‌ ജീവിക്കാന്‍ തയ്യാറല്ലെങ്കില്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാണെന്നും അഞ്ജലിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഇതുവരെ കൂടെ നിന്നതെന്നും അനസ് പറഞ്ഞു.

താല്‍പര്യമില്ലെങ്കില്‍ അവള്‍ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാന്‍ ഇതിനൊക്കെ നിന്നുകൊടുത്തത്. അഞ്ജലിയെ സുഹൃത്തുക്കള്‍ വഴി തെറ്റിക്കുകയാണെന്നും അനസ് പറയുന്നു.

രണ്ടു വര്‍ഷമായി അഞ്ജലിയും അനസും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അനസ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ഒന്നിച്ചുള്ള ജീവിതം മതിയായെന്നും ചൂണ്ടിക്കാട്ടി നടി സമൂഹമാധ്യമങ്ങളില്‍ ലൈവ് വിഡിയോ ചെയ്തിരുന്നു.

‘ലിവിങ് ടുഗദറില്‍ കൂടയുണ്ടായിരുന്ന ആള്‍ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു അഞ്ജലി അമീറിന്റെ പരാതി. ഒരുമിച്ചു ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്നും അഞ്ജലി ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here