ഈ മോഡൽ ഐഫോണുകൾ ഇനി ലഭിക്കില്ല; ജനപ്രിയ മോഡലുകളെ വിപണിയിൽ നിന്ന് പിൻവലിക്കാനൊരുങ്ങി ആപ്പിൾ

0

പഴയ മോഡല്‍ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2016 ല്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ എസ്ഇ, 2015 ല്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 6എസ്, ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ് എന്നിവയാണ് ഉടന്‍ ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിക്കുന്ന മോഡലുകള്‍.

വിപണികൾ വിടുന്നതിന് പിന്നാലെ പ്രീമിയം മോഡലുകളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഉടന്‍ തന്നെ ഐഫോണ്‍ എസ്ഇയുടെ നിര്‍മ്മാണവും ആപ്പിള്‍ അവസാനിപ്പിക്കും എന്നാണ് വാര്‍ത്ത. എന്നാല്‍ പ്രീമിയം മോഡലുകളില്‍ ശ്രദ്ധ പതിപ്പിച്ച് വില്‍പ്പന വലുതാക്കിയാല്‍ മാത്രമേ ലാഭം കൂട്ടുവാന്‍ കഴിയൂ എന്നതാണ് ആപ്പിളിനെ ഇത്തരം തീരുമാനത്തിലേക്ക് എത്തിച്ചത്. അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസ് പോലുള്ള ചൈനീസ് മോഡലുകള്‍ പ്രീമിയം ബ്രാന്‍റ് പതിപ്പുകളില്‍ ഉണ്ടാക്കുന്ന കുതിപ്പാണ് ആപ്പിളിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here