ഇനി അൽപം പുസ്തക വിശേഷം

0

ആർട്ടിക്കിൾ(www.big14news.com): നമ്മുടെ ജീവിതത്തിൽ നന്മയുടെ നറുവെളിച്ചം പകരുന്ന 101 കഥകളാണ് ഈ പുസ്തകത്തിലൂടെ മുഹമ്മദ് ശമീം ഉമരി അവതരിപ്പിക്കുന്നത്. മനുഷ്യത്വം, സ്നേഹം, സഹിഷ്ണുത, കാരുണ്യം, സമാധാനം, സത്യസന്ധത, വിശ്വസ്തത, നീതി,ധീരത,സൗഹാർദം തുടങ്ങിയ സൽസ്വഭാവങ്ങളുടെയും സുശീലങ്ങളുടെയും കൃതികളാണെന്ന് ഇവയെല്ലാം തന്നെ.

മുഹമ്മദ് നബിയുടെ അനുചരന്മാർ,ഖലീഫമാർ,ഇമാമുകൾ,നീതിമാന്മാരായ ഭരണാധികാരികൾ, പണ്ഡിതമാർ, പുണ്യവാന്മാർ എന്നിവരുടെ ജീവിതത്തിൽ നിന്നുള്ള മാതൃകാ സംഭവങ്ങളും ഇതിലുണ്ട്.കുട്ടികൾക്ക് പോലും വായിച്ചു പോകത്തക്ക വിധമുള്ള ആഖ്യാനമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

ഗ്രന്ഥകാരൻ ഈ പുസ്തകമുൾപ്പടെ പുനരാഖ്യാനം, വിവർത്തനം, ബാലസാഹിത്യം, നിഘണ്ടു തുടങ്ങിയ വിവിധ വിഭാഗങ്ങളായി 32 കൃതികൾ രചിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here