ബിജെപി കാത്തിരുന്നോളു, അടുത്ത ഇര നിങ്ങളാണ്; മുന്നറിയിപ്പുമായി ഉപേന്ദ്രകുശ്വാഹ

0

റെക്കോര്‍ഡ് ഭൂരിപക്ഷം നേടി തുടര്‍ച്ചായ രണ്ടാം തവണയും അധികാരത്തിലെത്തിയ എന്‍ഡിഎയില്‍ ആദ്യ പൊട്ടിത്തെറിക്ക് തുടക്കമിട്ടത് ജെഡിയുവാണ്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറില്‍ അര്‍ഹിച്ച പ്രധാനം ലഭിച്ചില്ലെന്ന് ആരോപിച്ച ജെഡിയു മന്ത്രിസഭയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരു പാർട്ടികളിലെയും ഭിന്നത പ്രത്യക്ഷമായിത്തുടങ്ങി.

ഈ ഭിന്നിപ്പ് ബിഹാറിലെ ജെഡിയു- ബിജെപി ബന്ധത്തേയും സാരമായി ബാധിച്ചിരിക്കുകയാണ്.ഇതിനിടയിലാണ് ജെഡിയുവിനെക്കുറിച്ച് ബിജെപിക്ക് മുന്നറിയിപ്പുമായി ആര്‍എല്‍എസ്പി നേതാവായ ഉപേന്ദ്രകുശ്വാഹ രംഗത്ത് എത്തിയിരിക്കുന്നത്.

ഏതുസമയവും ജെഡിയുവില്‍ നിന്നും അവരുടെ നേതാവ് നിതീഷ് കുമാറില്‍ നിന്നും തിരിച്ചടി പ്രതീക്ഷിച്ചിരുന്നോളാനാണ് എന്‍ഡിഎയിലെ മുന്‍ സഖ്യകക്ഷിയായിരുന്ന രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ജെഡിയു നേതാവ് നിതീഷ് കുമാറിന്‍റെ വഞ്ചനയുടെ രണ്ടാമത്തെ ഇരയായിരിക്കും ബിജെപി. ജനവിധിയെ മാനിക്കാത്ത നേതാവാണ് നീതിഷ് കുമാറെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അക്കാര്യം ഞാന്‍ ബിജെപിയെ ഒര്‍മിപ്പിക്കുകയാണ്. ജെഡിയുവിന്‍റെ അടുത്ത ഇര നിങ്ങളായിരിക്കുമെന്നും ഉപേന്ദ്ര കുശ്വാഹ പറ‍ഞ്ഞു. സഖ്യകക്ഷികളെ വഞ്ചിക്കുക എന്നത് നിതീഷ് കുമാറിന്‍റെ മുമ്പേ തന്നെയുള്ള ശൈലിയാണ്. ജനവിധിയെപ്പോലും അദ്ദേഹം വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്‍റെ വഞ്ചനയക്ക് ഇരയാകാത്തവര്‍ കുറവാണ്. അടുത്തത് ബിജെപിയുടെ ഊഴമാണെന്ന് മാത്രം കാത്തിരുന്നോളൂ. ഒട്ടും വൈകാതെ ഒരു നടപടി പ്രതീക്ഷിക്കാമെന്നും കുശ്വാഹ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here