ആയിഷയും|ആതിരയും…… ശരീരഭാഷ പറയാതെ പറയുന്നത്

0

കാസർഗോഡ് : ആതിര ആയിഷയിൽ നിന്നും വീണ്ടും ആതിരയിലേക്ക് മടങ്ങുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാവുന്നു . കോടതിയിൽ നിന്നും മാതാപിതാക്കളോടൊപ്പം തിരികെ പോകും മുൻപ് പ്രസരിപ്പോടെ താൻ വളരെ കാലമായ് പല മതങ്ങളെ കുറിച്ച് അറിഞ്ഞും പഠിച്ചും സ്വീകരിച്ചതാണ് ഈ വിശ്വാസം എന്ന് പറഞ്ഞ ആയിഷ ഇപ്പോൾ കുറച്ചു മാസങ്ങൾക്കിപ്പുറം തന്റെ മാതൃ ധർമ്മം പഠിക്കാനും അറിയാനും വൈകി എന്ന് പറയുന്നതിലെ പൊരുത്തക്കേട് .. പിന്നെ ആദ്യമായ് ക്യാമറയ്ക്ക് മുൻപിൽ വന്നു നിന്ന് പറഞ്ഞ ആയിഷയുടെ മുഖത്തുണ്ടായിരുന്നു ആത്മവിശ്വാസവും ചിരിയും ഒന്നും ഇപ്പോൾ പറയുന്ന ആതിരയ്ക്കില്ല എന്ന് ദൃശ്യങ്ങൾ കാണുന്നവർക്ക് മനസിലാവും.
കാര്യമെന്തുമാവട്ടെ ആതിരയായാലും ആയിഷയായാലും അവൾ ഒരു നല്ല വ്യക്തിയായ് ജീവിക്കട്ടെ .മനുഷ്യനെ സ്നേഹിക്കുന്നവളായ് നന്മയുള്ളവളായ് വരട്ടെ …

മതം മാറാനുള്ളതല്ല…..സ്വീകരിക്കപ്പെടേണ്ടതാണ്