പട്ടാപകൽ ഇതര സംസ്ഥാനക്കാരൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത് ഗർഭിണിയായ യുവതിയെ. സംഭവത്തിൽ പിടിലായത് വീടുകൾ തോറും കയറി കമ്പിളി പുതപ്പ് വിൽക്കുന്ന പീർ മുഹമ്മദ്

0

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടുകൾ തോറും കയറി കമ്പിളിപുതപ്പു വിൽക്കുന്ന അന്യസംസ്ഥാനക്കാരൻ പീർ മുഹമ്മദ് ഗർഭിണിയായ യുവതിയെ വീട്ടില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി ആക്രമിച്ചത്. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ച പ്രതിയെ തിരച്ചിലിനൊടുവില്‍ പൊലീസ് പിടികൂടുകയായിരുന്നു. ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.