നിരോധനാജ്ഞ മറികടന്ന് കക്കൂസില്‍ കയറിയിരുന്ന് ഫ്‌ളാറ്റ് പൊളിക്കല്‍ റിപ്പോര്‍ട്ട് ചെയ്തു ; മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

0

നിരോധനാജ്ഞ മറികടന്ന് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് റിപ്പോര്‍ട്ട് ചെയ്‌ത മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു . റിപ്പോര്‍ട്ടര്‍ ബിജു പങ്കജിനും ക്യാമറാമാന്‍ ബിനു തോമസിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എച്ച്‌ടുഒ ഫ്‌ളാറ്റ്, ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചയങ്ങള്‍ എന്നിവ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നത് സമീപത്തെ കെട്ടിടത്തിന്റെ കക്കൂസില്‍ ഒളിച്ചിരുന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌.

ഇത് സംബന്ധിച്ച്‌ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പനങ്ങാട് പൊലീസ് എസ്‌എച്ച്‌ഒ കെ ശ്യാം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here