അയോധ്യ കേസ്: മുഴുവന്‍ റിവ്യൂ ഹര്‍ജികളും സുപ്രീംകോടതി തള്ളി

0

അയോധ്യ തര്‍ക്കഭൂമി കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ വച്ച് പരിഗണിച്ച ഹര്‍ജികള്‍ തള്ളുകയായിരുന്നു.

ഇത് ചോദ്യം ചെയ്ത് ഒമ്പത് മുസ്ലിംകക്ഷികള്‍ കോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ അഞ്ചേക്കര്‍ നല്‍കണമെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ഏറ്റവും ഒടുവില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചത് സന്യാസി സമൂഹമായ നിര്‍മോഹി അഖാരയാണ്.

വിധിക്കെതിരെ 48 ആക്ടിവിസ്റ്റുകള്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായികിന്റെ നേതൃത്വത്തിലാണ് ഈ ഹര്‍ജി. സുപ്രീംകോടതിയുടെ ഫുള്‍ബെഞ്ച് വാദം കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച മുഫ്തി ഹസ്ബല്ല, മൗലാന മഹ്ഫൂസുര്‍ റഹ്മാന്‍, മിസ്ബാഹുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി നഹ്ബൂബ് എന്നിവര്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റിവ്യൂ ഹര്‍ജികള്‍ നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here