അയോധ്യ കേസില്‍ നാളെ വിധി; നിര്‍ണായക വിധി രാവിലെ 10.30ന്

0

അയോധ്യ കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. ശനിയാഴ്ച രാവിലെ 10.30ന് അഞ്ചംഗ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിക്കാനിരിക്കെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അയോധ്യയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. യുപിയില്‍ ഇതുവരെ 4000 അര്‍ധ സൈനികരെയും ഇതിനകം വിന്യസിച്ചുണ്ട്. അന്തിമ വിധി പുറത്തുവരുന്നതോടെ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് അവസാനമാകുക.

LEAVE A REPLY

Please enter your comment!
Please enter your name here