അസ്ഹറുദ്ദീന്‍റെ സെഞ്ച്വറി പാഴായി; രഞ്ജിയില്‍ കേരളത്തിന് തോല്‍വി

0

കാസർഗോഡിന്റെ അഭിമാന താരം അസ്‌ഹറുദീനും കേരളത്തെ രക്ഷിക്കാനായില്ല.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളത്തിന് തോൽവി. കേരളം ഉയർത്തിയ 223 റൺസ് മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുന്നതിന് മുമ്പ് പഞ്ചാബ് മറികടക്കുകയായിരുന്നു. ഇതോടെ സീസണിലെ മൂന്നാമത്തെ തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്.
മൂന്ന് വിക്കറ്റിന് 127 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ നായകന്‍ സച്ചിന്‍ ബേബിയെ നഷ്ടമായി. സെഞ്ച്വറിയോടെ 112 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീൻ ഒഴികെ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.