“ബച്ചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ” അനിശ്ചിത കാല സത്യാഗ്രഹം പത്ത് ദിവസം പിന്നിട്ടു

0

ഉപ്പള(www.big14news.com): ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ അധികൃതരുടെ നിരന്തരമായ അവഗണനക്കെതിരെയും അടച്ചു പൂട്ടല്‍ ഭീഷണിക്കെതിരെയും എച്ച്.ആര്‍.പി.എമ്മിന്‍റെ നേതൃത്വത്തില്‍ സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും മറ്റു സംഘടനകളുടെയും സഹകരണത്തോടെ നടന്ന് വരുന്ന അനിശ്ചിതകാല സത്യാഗ്രഹം പത്ത് ദിവസം പിന്നിട്ടു. പത്താം ദിവസം ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് ഉപ്പള യൂണിറ്റ് ഭാരവാഹികളായ ജയ ഷെട്ടി, അയ്യൂബ് ഹാജിമലംഗ്, ശ്രീധര്‍ ത്രിഭുവന്‍ എന്നിവര്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലെത്തി. മംഗല്‍പ്പാടി ജനകീയ വേദി പ്രവര്‍ത്തകരായിരുന്നു പത്താം ദിനം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്. റെയില്‍വേ അധികൃതര്‍ തല്‍സ്ഥിതി തുടര്‍ന്നാല്‍ സമരത്തിന്‍െറ രീതി മാറ്റേണ്ടി വരുമെന്നും സമര സമിതി ഭാരവാഹികള്‍ അറിയിച്ചു.
മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. നേത്രാവതി, മാവേലി, ഏറനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കുക, ഉപ്പള ടൗണിനെ തീരദേശ പ്രദേശമായ മണിമുണ്ടയുമായി ബന്ധിപ്പിക്കാനായുള്ള മേൽപാലം നിര്‍മ്മിക്കുക, റിസർവേഷൻ കൗണ്ടർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സത്യാഗ്രഹം.
പത്താം ദിവസത്തെ സത്യാഗ്രഹം അഡ്വ. ബാലകൃഷ്ണ ഷെട്ടി ഉദ്ഘാടനം ചെയ്തു. ഹമീദ് കോസ്മോസ് സ്വാഗതം പറഞ്ഞു. മംഗല്‍പ്പാടി ജനകീയ വേദി ചെയര്‍മാന്‍ അഡ്വ. കരീം പൂന അധ്യക്ഷത വഹിച്ചു. കെ.എഫ് ഇഖ്ബാല്‍, എം.കെ അലി മാസ്റ്റര്‍, മഹ്മൂദ് കൈക്കമ്പ, മഹ്മൂദ് സീഗന്‍റടി, അസീം മണിമുണ്ട, അബു തമാം, ഉഷ എം.എസ്, അബൂബക്കര്‍ കൊട്ടാരം, ഒ.എം റഷീദ്, അബ്ദുല്‍ റഹ്മാന്‍ ഹാജിമലംഗ്, ഗംഗാധരന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, റൈഷാദ് ഉപ്പള, നാഫി ബപ്പായിതൊട്ടി, സുബൈര്‍ മാളിക, ഷംസു കുബണൂര്‍, ഷാജഹാന്‍ ബഹ്റൈന്‍, ഷാനവാസ് ബഹ്റൈന്‍, ഹനീഫ് പ്രിങ്കടി, ഹംസ ഹിദായത്ത് നഗര്‍ എന്നിവർ ആശംസ നേര്‍ന്നു. സിദ്ദീക്ക് കൈക്കമ്പ നന്ദി പറഞ്ഞു.