ബചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ സമരം അവസാനിപ്പിച്ചു

0

ഉപ്പള : 38 ദിവസത്തെ സത്യാഗ്രഹ സമരം റെയിൽവേ ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേൽ അവസാനിപ്പിച്ചു. അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന ഉപ്പള റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷനിന്റെ നേതൃത്വത്തിൽ പുതുവത്സര ദിനത്തിൽ സത്യാഗ്രഹം ആരംഭിച്ചത്. സമരം ഔദ്യോദികമായി പിൻവലിക്കുന്ന ചടങ്ങ് ഇന്നലെ ഉപ്പളയിൽ നടന്നു.
സമര സമിതി ചെയർമാൻ കെ. എഫ്. ഇഖ്ബാൽ ഉപ്പള അധ്യക്ഷനായിരുന്നു.
സത്യാഗ്രഹ സമരത്തിന്റെ സമാപനം ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് കൂക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ഗുരുവപ്പ, മഞ്ചേശ്വരം സർക്കിൾ ഇൻസ്‌പെക്ടർ സിബി തോമസ്, കാസർഗോഡ് വിഷൻ ലേഖകൻ ലത്തീഫ് ഉപ്പള, സമര സമിതി നേതാക്കളായ കെ. എഫ്. ഇഖ്ബാൽ, മെഹമൂദ് കൈകമ്പ, കോസ്മോസ് ഹമീദ്, കൊട്ടാരം അബൂബക്കർ, ബദ്‌റുദ്ദിൻ എന്നിവരെ ആദരിച്ചു.
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ പ്രസിഡന്റ്‌ കെ.ബി. മുഹമ്മദ്‌ കുഞ്ഞി,
മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ.എം.അഷ്‌റഫ്‌, മംഗൽപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ്‌ ജമീല സിദ്ദിഖ്, മഞ്ചേശ്വരം സർക്കിൾ ഇൻസ്‌പെക്ടറും ചലച്ചിത്ര താരവുമായ സിബി തോമസ്, അഡ്വ: ബാലകൃഷ്ണ ഷെട്ടി, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഹ്‌റൈൻ മുഹമ്മദ്‌, പൈവളികെ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹ്‌റ, ബി.വി.രാജൻ, അബ്ബാസ് ഓണന്ത, ഹരീഷ്ചന്ദ്ര, സത്യൻ.സി, അലി മാസ്റ്റർ, സാദിക്ക് ചെറുഗോളി, ഹനീഫ് റൈൻബോ, ഗോൾഡൻ മൂസകുഞ്ഞി, ജബ്ബാർ പള്ളം, മുഹമ്മദ്‌ ഉപ്പള ഗേറ്റ്, ഉഷ,അബു തമാം, മജീദ് പച്ചമ്പള പ്രസംഗിച്ചു. രാഘവ ചേരാൽ സ്വാഗതവും ഹമീദ് കോസ്മോസ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, ഗാനമേളയും അരങേറി.