മത്സ്യതൊഴിലാളിക്ക് കൈത്താങ്ങായി ബേക്കൽ ജനമൈത്രി പോലീസ്

0

മേൽപ്പറമ്(www.big14news.com): ബേക്കൽ ജനമൈത്രി പോലിസിന്റെ കാരുണ്യ പ്രവർത്തനം ഭവനരഹിതർക്ക് ആശ്വാസമാകുന്നു.
വീടു നിർമ്മാണം പാതിവഴിയിൽ നിലച്ചവർക്കും പണമില്ലാത്ത കാരണത്താൽ കൂരയിൽ ഞെറുങ്ങി കഴിയുന്നവർക്കും ആശ്വാസമേകി ബേക്കൽ ജനമൈത്രി ഏറ്റെടുത്ത അഞ്ചാമത്തെ വീട് നിർമ്മാണത്തിനുള്ള തുക കൈമാറി. സാമ്പത്തിക ബാധ്യതയുടെ പേരിൽ വർഷങ്ങളായി നിർമ്മാണം നിലച്ച കീഴൂർ കടപ്പുറത്തെ മൽസ്യതൊഴിലാളി തിലകന്റെ കുടുംബത്തിനാണ് ഇത്തവണ ബേക്കൽ ജനമൈത്രി പോലീസ് സഹായമെത്തിച്ചത്.
കീഴൂർ ഫ്ലാഷ് വാട്സ് ആപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനുള്ള സഹായം ലഭിച്ചത്.
ബേക്കൽ ജനമൈത്രി പോലീസ് നേരെത്തെ നാല് കുടുംബങ്ങളുടെ വീടുകൾക്ക് സഹായം നൽകിയിരുന്നു.
തിലകന്റെ കുടുംബത്തിനുള്ള സഹായം ബേക്കൽ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ കീഴൂർ ജമാഅത്ത് സെക്രട്ടറി യൂസഫ് ഹാജി കൈമാറി
ചടങ്ങിൽ ജനമൈത്രി സി.ആർ.ഒ ഗംഗാധരൻ .പി.ആർ.ഒ മനോജ് ജനമൈത്രി സമിതി അംഗം കെ.എസ് സാലി കീഴൂർ വിജയൻ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here