ബിഗ് ടോക്ക്: ദുബായിലെ മോഡലും ഡീജെയും നടനുമായ ജിജേഷ് മേനോൻ ഈയാഴ്ച മനസ്സ് തുറക്കുന്നു

0

ദുബായ്: മോഡലിങ് – ഡീജെ മേഖലയിൽ ദുബായിലെ സുപരിചിത മുഖമായ തൃശൂർ സ്വദേശിയായ യുവനടൻ ജിജേഷ് മേനോന്റെ അനുഭവങ്ങളാണ് ബിഗ് ടോക്കിൽ ഈയാഴ്ച പ്രേക്ഷകരുമായി പങ്കു വെക്കുന്നത്. നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള ജിജേഷ്, മോഹൻലാൽ നായകനായ കാസനോവ, നിവിൻ പൊളി അഭിനയിച്ച ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, ഹോളിവുഡ് ചിത്രമായ മിഷൻ ഇമ്പോസ്സിബിൾ-4 തുടങ്ങിയ സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. കഠിന പരിശ്രമവും ആത്മാർത്ഥതയും സ്ഥിരോത്സാഹവും കൊണ്ട് സുഹൃത്തുക്കളുടെ പ്രശംസ പിടിച്ചു പറ്റിയ ഇദ്ദേഹം മലയാള സിനിമയിൽ നല്ലൊരു അവസരത്തിനായി കാത്തിരിക്കുകയാണ്. കുടുംബ സമേതം ദുബായിൽ താമസിക്കുന്ന ജിജേഷ് ജോലിയോടൊപ്പം തൻ്റെ പാഷന് വേണ്ടി സമയവും അദ്ധ്വാനവും ചിലവഴിച്ച് ഒട്ടനവധി പരസ്യ ചിത്രങ്ങളിൽ മോഡലായും മ്യുസിക്ക് വേദികളിൽ ഡീജെയായും –നിരവധി ഷോർട്ട് ഫിലിമുകളിൽ ശ്രദ്ധേയമായ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സ്വന്തം ജോലിയോടൊപ്പം വ്യത്യസ്ഥ മേഖലകളിൽ സമയവും അധ്വാനവും ചിലവഴിച്ചു തന്റെ പാഷൻറെ പൂർത്തീകരണത്തിന് വേണ്ടി പരിശ്രമിക്കുന്നവരുടെ ജീവിതാനുഭവങ്ങൾ പ്രേക്ഷകരുമായി പങ്ക് വെക്കുന്ന അഭിമുഖ പരിപാടിയാണ് ബിഗ് 14- ബിഗ് ടോക്ക്. എല്ലാ വ്യാഴാഴ്ച രാത്രി 9 മണിക്ക് (യു.എ.ഇ.സമയം രാത്രി 7.30) ഫേസ്‌ബുക്ക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയുന്ന പരിപാടിയിൽ, ബിഗ്14 മിഡിൽ ഈസ്റ്റ് കറസ്‌പോണ്ടന്റ് അബ്ദുള്ള ഗുരുക്കളാണ് അവതാരകൻ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: big14club@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here